ഇന്ത്യയുടെ ഇന്ത്യ സ്വയം വികസിപ്പിക്കുന്ന ഡിസ്ട്രോയെര്‍ വിഭാഗത്തില്‍ പെടുന്ന കൊല്‍കത്ത ക്ലാസ്സ് പടകപ്പലുകളില്‍ മൂന്നാമത്തേത് ഐ എന്‍ എസ് ചെന്നൈയുടെ ലോഞ്ചിംഗ് നടന്നു. പരതിരോധ മന്ത്രി എ.കെ. ആന്റണി കപ്പല്‍ രാജ്യത്തിനു സമര്‍പ്പിച്ചു. കപ്പലിന്റെ പ്രാഥമിക പണികള്‍ മാത്രമാണ് ഇപ്പോള്‍ കഴിഞ്ഞിട്ടുള്ളത്. ഒരു യുദ്ധ കപ്പലിന് വേണ്ട മറ്റു ഉപകരണങ്ങള്‍, മിസൈലുകള്‍, ടോര്‍പ്പിടോകള്‍, റെഡാറുകള്‍, തുടങ്ങി കപ്പനെ പരിപൂര്ന്നമായും യുദ്ധസജ്ജമാക്കുന്നതിന് ഉള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആണ് ഇനി ബാക്കിയുള്ളത്. അത് കൂടി പൂര്‍ത്തിയാക്കി 2013 ഓടെ കപ്പല്‍ നാവിക സേനയുടെ ഭാഗമായി പ്രവര്‍ത്തനക്ഷാമമാകും. സൂപ്പര്‍ സോണിക് ബ്രഹ്മോസ് മിസൈല്‍ ഉള്‍പ്പടെയുള്ള അത്യന്താധുനിക ആയുധ സംവിധാനങ്ങള്‍ ഘടിപ്പിക്കുന്ന ഐ എന്‍ എസ് ചെന്നൈ, നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഡിസ്ട്രോയെര്‍ വിഭാഗത്തില്‍ ലോകത്തില്‍ തന്നെ ഏറ്റവും പ്രഹര ശേഷിയുള്ള പടക്കപ്പലുകളില്‍ ഒന്നാകും.
കൊല്‍കത്ത ക്ലാസ്സ് പടകപ്പലുകളില്‍ ആദ്യത്തെ കപ്പലുകലായ ഐ എന്‍ എസ് കൊല്‍കത്തയും ഐ എന്‍ എസ് കൊച്ചിയും ഇപ്പോള്‍ പണിപ്പുരയിലാണ്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഇന്ത്യന്‍ നേവിയുടെ മുന്നണി പടകപ്പലുകള്‍ ആയാകും ഇവ പ്രവര്‍ത്തിക്കുക.


No comments:
Post a Comment