Saturday, April 17, 2010

കരസേനയ്ക്കായി വന്‍തോതില്‍ ആകാശ് മിസൈലുകള്‍ വാങ്ങുന്നു


വ്യോമ പ്രതിരോധത്തിനായി ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആകാശ് വ്യോമ പ്രതിരോധ മിസൈലുകള്‍ വാങ്ങിക്കുവാന്‍ കരസേന തീരുമാനിച്ചു. 4279 കോടി രൂപ ചിലവിലാണ് ഭാരത്‌ ഇലക്ട്രിക്കല് ലിമിറ്റഡില്‍ നിന്ന് കരസേന ആകാശ് മിസൈലുകള്‍ വാങ്ങിക്കുന്നത്. 1221 കോടി രൂപാ ചിലവില്‍ 750 ആകാശ് മിസൈലുകള്‍ വാങ്ങിക്കുന്നതിന് കഴിഞ്ഞ ഫെബ്രുവരിയില്‍ വ്യോമസേനയുമായി ഉണ്ടാക്കിയ കരാറിന് ശേഷം ഭാരത്‌ ഇലക്ട്രിക്കല് ലിമിറ്റഡുമായി ഉണ്ടാക്കുന്ന എറ്റവും വലിയ കരാറാണ് ഇത്

ഒരു ആക്രമണ മിസൈല്‍ എന്നതിനേക്കാള്‍ വ്യോമാപ്രതിരോധം തന്നെയാണ് ആകാശ് മിസൈലിന്റെ എറ്റവും പ്രധാന ധര്‍മ്മം. ശത്രു രാജ്യത്തില്‍ നിന്ന് രാജ്യത്തിന്റെ വ്യോമാതിര്‍ത്തി കാത്തു സുക്ഷിക്കുന്നതിനാണ് ഈ മിസൈലുകള്‍ ഉപയോഗിക്കുന്നത്. ആകാശത്ത് 30 കിലോമീറ്റര്‍ ഉയരത്തില്‍ വരെ പറക്കുന്ന ശത്രു രാജ്യത്തിന്റെ വിമാനങ്ങള്‍ക്കെതിരെ എറ്റവും ഫലപ്രദമായി ഉപയോഗിക്കുവാന്‍ കഴിയുന്നതാണ് ആകാശ് മിസൈല്‍. സ്ഥിരമായി ഉറപ്പിച്ച വിക്ഷേപണത്തറയില്‍ നിന്നോ അല്ലെങ്കില്‍ ഏതെങ്കിലും വാഹനത്തിന്റെ മുകളില്‍ ഘടിപ്പിച്ച മിസൈല്‍ ലോന്ച്ചരില്‍ നിന്നോ ഒരുപോലെ ഈ മിസൈലുകള്‍ പ്രയോഗിക്കാം. ഒപ്പം ഒരു ആക്രമണ മിസൈലിന്റെ മാതൃകയില്‍ അണ്വായുധം വഹിക്കാനും ഈമിസൈലിനാകും. 60 കിലോ വരെ ആണവായുധം വഹിക്കാന്‍ ഇതിനു ശേഷിയുണ്ട്.

No comments:

Post a Comment