Thursday, April 29, 2010

ഇന്ത്യയുടെ ആദ്യത്തെ പുതുതലമുറ പടക്കപല്‍ ഐ.എന്‍.എസ് ഷിവാലിക് കമ്മീഷന്‍ ചെയ്തു

മുംബൈയിലെ നാവിക സേന കപ്പല്‍ ശാലയില്‍ നിര്‍മാണം പൂര്‍ത്തിയായ ഈ കപ്പല്‍ ലോകത്തിലെ എറ്റവും വലിയ സ്റെല്ത് ഫ്രിഗേറ്റ് പടക്കപ്പല്‍ ആണ്.സാങ്കേതിക തികവ് കൊണ്ട് ഇന്ത്യയുടെ എറ്റവും മികച്ച കപ്പല്‍ കൂടിയാണ് ഇത്.
മുംബൈയില്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണി കപ്പല്‍ രാജ്യത്തിനു സമര്പ്പീച്ചു.





Friday, April 23, 2010

മലബാര്‍ നാവികാഭ്യാസത്തിനു തുടക്കമായി

ഇന്ത്യ അമേരിക്ക പ്രതി വര്‍ഷ സംയുക്ത നാവികാഭ്യാസമായ മലബാര്‍ നാവികാഭ്യാസത്തിനു തുടക്കമായി അറബിക്കടലില്‍ ഗോവന്‍ തീരത്താണ് സൈനികാഭ്യാസം നടക്കുന്നത്. മേയ് രണ്ടുവരെ നാവികാഭ്യാസം നീണ്ടു നില്‍ക്കും. ജപ്പാന്‍ തീരത്തെ അമേരിക്കന്‍ നാവിക താവളമായ യോക്കോസുക താവളത്തില്‍ നിന്നുള്ള നാവിക സംഘമാണ് ഇക്കുറി മലബാര്‍ അഭ്യസത്തിനായി ഇന്ത്യയില്‍ എത്തുന്നത്. അമേരിക്കന്‍ നാവികസേനയുടെ മുന്‍ നിര പടക്കപ്പലുകളായ Cruiser USS Shiloh (CG 67), Destroyers USS Chaffee (DDG 90), USS Lassen (DDG 82) Frigate USS Curts (FFG 38).
എന്നീ കപ്പലുകളും ആണവ മുങ്ങിക്കപ്പല്‍ ആയ USS Annapolis (SSN 760) രണ്ടു നാവികസേന വിമാനങ്ങളും ആണ് അഭ്യാസത്തിനായി ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. ഇന്ത്യയുടെ മുന്‍നിര പടക്കപ്പലുകള്‍ ആയ INS മൈസൂര്‍, INS ഗോദാവരി, INS ബ്രഹ്മപുത്ര, INS ടബാര്‍ എന്നീ കപ്പലുകളും, INS ഷന്കുഷ് എന്ന മുങ്ങിക്കപ്പലും, രണ്ടു സീ ഹാരിയര്‍ വിമാനങ്ങളും, അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്.


Thursday, April 22, 2010

അടുത്ത വര്‍ഷത്തോടെ 40 സുകോയി വിമാനങ്ങളില്‍ ബ്രഹ്മോസ് മിസൈലുകള്‍ ഘടിപ്പിക്കും


ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈലുകളുടെ എയര്‍ ഫോഴ്സ് വേര്‍ഷന്‍ അടുത്ത വര്‍ഷത്തോടെ പ്രവര്‍ത്തന സജ്ജമാകും. അടുത്തവര്‍ഷം ആദ്യം തന്നെ ഈ മിസൈലുകള്‍ ഘടിപ്പിച്ച യുദ്ധവിമാനങ്ങള്‍ തയ്യാറാകും. റഷ്യന്‍ നിര്‍മ്മിത സുകോയി-30MKI വിമാനങ്ങളിലാകും മിസൈലുകള്‍ ഘടിപ്പിക്കുക. ആദ്യഘട്ടത്തില്‍ 40 വിമാനങ്ങളില്‍ ബ്രഹ്മോസ് സുപ്പര്‍ സോണിക് മിസൈല്‍ ഘടിപ്പിക്കും. ആണവ പോര്‍മുനയുള്ള ഈ മിസൈലിന് 300 കിലോ വരെ ഭാരം വഹിച്ച് ശബ്ദത്തേക്കാള്‍ ഇരട്ടി വേഗത്തില്‍ 290 കിലോമീറ്റര്‍ വരെ ദൂരെയുള്ള ലക്ഷ്യത്തിലെത്താന്‍ സാധിക്കും.

അടുത്ത പത്ത് വര്‍ഷത്തിനകം 16 സ്ടെല്‍ത്ത് ഫ്രിഗേറ്റ് യുദ്ധക്കപ്പല്‍ കൂടി

നാവിക സേനയെ സുസജ്ജമാക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടുതല്‍ പടക്കപ്പലുകള്‍ വാങ്ങിക്കുവാന്‍ ഇന്ത്യ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഫ്രിഗേറ്റ് വിഭാഗത്തില്‍പെടുന്ന 16 സ്ടെല്‍ത്ത് യുദ്ധക്കപലുകള്‍ കൂടി നാവികസേനയ്കായി വാങ്ങുന്നത്. ഇതില്‍ ആറെണ്ണം റഷ്യയില്‍ നിന്നും ബാക്കി 10 എണ്ണം തദ്ദേശീയമായി നിര്‍മ്മിക്കുന്നതുമാണ്. 2900 രൂപയാണ് ഓരോ കപ്പലിനും പ്രതീക്ഷിക്കുന്ന തുക. റഷ്യയില്‍ നിന്നുള്ള ആര് കപ്പലുകള്‍ അടുത്ത വര്ഷം അവസാനത്തോടെ ലഭിക്കും. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന പത്ത് എണ്ണത്തില്‍ ആദ്യത്തെ കപ്പലായ INS ഷിവാലിക്ക് അടുത്ത 29 ന് കമ്മീഷന്‍ ചെയ്യും. INS സത്പുത്ര, INS സഹ്യാദ്രി എന്നീ കപ്പലുകള്‍ ഇപ്പോള്‍ നിര്‍മ്മാണത്തിലാണ്. ഈ കപ്പലുകള്‍ അടുത്ത വര്‍ഷത്തോടെ നാവികസേനയുടെ ഭാഗമാകും.

Tuesday, April 20, 2010

ഇന്ത്യ സ്വയം വികസിപ്പിച്ച കൊവേര്ട്ട് വിഭാഗത്തില്‍ പെടുന്ന പടക്കപ്പല്‍ I N S കമോര്ട നീറ്റിലിറങ്ങി

മുങ്ങിക്കപ്പലുകള്‍ക്കെതിരായ നീക്കത്തിനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ കൊവേര്ട്ട് വിഭാഗത്തില്‍ പെടുന്ന യുദ്ധക്കപ്പലാണ് I N S കമോര്ട. കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ സഹമന്ത്രി പള്ളം രാജുവാണ് കപ്പലിന്റെ ലോഞ്ചിംഗ് കര്‍മ്മം നിര്‍വഹിച്ചത്. മുങ്ങിക്കപ്പല്‍ വേധ മിസൈലുകളും, ടോര്‍പ്പിടോകളും അടക്കം നിരവധി അത്യന്ടധുനിക ആയുധങ്ങള്‍ ഈ കപ്പലില്‍ തയ്യാറാക്കിയിട്ടുണ്ട്.







Monday, April 19, 2010

HJT സിതാര എയര്‍ക്രാഫ്റ്റ് എക്സ്ക്ലൂസീവ് ഫോട്ടോസ്

വ്യോമാസേനയ്ക്കായി ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ചതാണ് HJT സിതാര എയര്‍ക്രാഫ്റ്റ്. നിലവില്‍ വ്യോമസേനയുടെ ട്രെയിനര്‍ എയര്‍ക്രാഫ്റ്റ് കിരണ്‍ വിഭാഗത്തില്‍ പെടുന്ന വിമാനങ്ങള്‍ മാറ്റി പകരം പരിശീലനത്തിന് ഉപയോഗിക്കനായാണ് പുതിയ വിമാനങ്ങള്‍ ഉപയോഗിക്കുക. നിലവില്‍ നിര്‍മാണത്തില്‍ ഇരിക്കുന്ന HJT sithaara എയര്‍ക്രാഫ്റ്റുകളില്‍ ആദ്യത്തേത് മാത്രമാണ് ഇപ്പോള്‍ തയ്യാറായിരിക്കുന്നത്. പരീക്ഷണ പറക്കലുകള്‍ക്കും വിശദമായ പരിശോധനകള്‍ക്കും ശേഷം മാത്രമായിരിക്കും ഈ വിമാനം വ്യോമസേന പൈലറ്റുമാരെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുക.




Saturday, April 17, 2010

കരസേനയ്ക്കായി വന്‍തോതില്‍ ആകാശ് മിസൈലുകള്‍ വാങ്ങുന്നു


വ്യോമ പ്രതിരോധത്തിനായി ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആകാശ് വ്യോമ പ്രതിരോധ മിസൈലുകള്‍ വാങ്ങിക്കുവാന്‍ കരസേന തീരുമാനിച്ചു. 4279 കോടി രൂപ ചിലവിലാണ് ഭാരത്‌ ഇലക്ട്രിക്കല് ലിമിറ്റഡില്‍ നിന്ന് കരസേന ആകാശ് മിസൈലുകള്‍ വാങ്ങിക്കുന്നത്. 1221 കോടി രൂപാ ചിലവില്‍ 750 ആകാശ് മിസൈലുകള്‍ വാങ്ങിക്കുന്നതിന് കഴിഞ്ഞ ഫെബ്രുവരിയില്‍ വ്യോമസേനയുമായി ഉണ്ടാക്കിയ കരാറിന് ശേഷം ഭാരത്‌ ഇലക്ട്രിക്കല് ലിമിറ്റഡുമായി ഉണ്ടാക്കുന്ന എറ്റവും വലിയ കരാറാണ് ഇത്

ഒരു ആക്രമണ മിസൈല്‍ എന്നതിനേക്കാള്‍ വ്യോമാപ്രതിരോധം തന്നെയാണ് ആകാശ് മിസൈലിന്റെ എറ്റവും പ്രധാന ധര്‍മ്മം. ശത്രു രാജ്യത്തില്‍ നിന്ന് രാജ്യത്തിന്റെ വ്യോമാതിര്‍ത്തി കാത്തു സുക്ഷിക്കുന്നതിനാണ് ഈ മിസൈലുകള്‍ ഉപയോഗിക്കുന്നത്. ആകാശത്ത് 30 കിലോമീറ്റര്‍ ഉയരത്തില്‍ വരെ പറക്കുന്ന ശത്രു രാജ്യത്തിന്റെ വിമാനങ്ങള്‍ക്കെതിരെ എറ്റവും ഫലപ്രദമായി ഉപയോഗിക്കുവാന്‍ കഴിയുന്നതാണ് ആകാശ് മിസൈല്‍. സ്ഥിരമായി ഉറപ്പിച്ച വിക്ഷേപണത്തറയില്‍ നിന്നോ അല്ലെങ്കില്‍ ഏതെങ്കിലും വാഹനത്തിന്റെ മുകളില്‍ ഘടിപ്പിച്ച മിസൈല്‍ ലോന്ച്ചരില്‍ നിന്നോ ഒരുപോലെ ഈ മിസൈലുകള്‍ പ്രയോഗിക്കാം. ഒപ്പം ഒരു ആക്രമണ മിസൈലിന്റെ മാതൃകയില്‍ അണ്വായുധം വഹിക്കാനും ഈമിസൈലിനാകും. 60 കിലോ വരെ ആണവായുധം വഹിക്കാന്‍ ഇതിനു ശേഷിയുണ്ട്.

Saturday, April 10, 2010

പാകിസ്ഥാന്റെ ചരിത്രത്തിലെ എറ്റവും വലിയ സൈനികാഭ്യാസം തുടങ്ങി


50,000 ഭടന്മാര്‍, വന്‍ ആയുധ ശേഖരങ്ങള്‍, പാക്‌ വ്യോമസേന. പാക്ക് ചരിത്രത്തിലെ എറ്റവും വലിയ സൈനിക അഭ്യാസം. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് പാക്കിസ്ഥാന്റെ സൈനികാഭ്യാസം. കഴിഞ്ഞമാസം ഇന്ത്യപോഖ്രാനില്‍ നടത്തിയ വായുശക്തി വ്യോമാഭ്യാസ പ്രകടനത്തിനും, ഈമാസം അവസാനം നടത്തുന്ന യുദ്ധശക്തി സെനാഭ്യാസത്തിനും മറുപടിയായാണ് പാക്കിസ്ഥാന്റെ സൈനികാഭ്യാസ പ്രകടനം. അസം-ഇ-നൌ എന്ന് പേരിട്ടിരിക്കുന്ന അഭ്യാസ പ്രകടനം ഒരുമാസം നീണ്ടു നില്‍ക്കും. തങ്ങള്‍ ആരെയും ഭീഷണിപെടുത്താനല്ല, പകരം സ്വന്തം സേനയുടെ പ്രകടനം വിലയിരുത്താനും, ഏതു വെല്ലുവിളിയും നേരിടാന്‍ തങ്ങള്‍ ഒരുക്കമാണ് എന്ന് തെളിയിക്കാനും ആണ് ഈ പ്രകടനം എന്ന് പാക്ക് സേന അറിയിച്ചു.

ഇന്ത്യ തദ്ധെശീയമായി നിര്‍മ്മിച്ച ആദ്യത്തെ സ്റെല്ത് ഫ്രിഗേറ്റ് യുദ്ധക്കപ്പല്‍ EXCLUSIVE PHOTOS

ഇന്ത്യ തദ്ധെശീയമായി നിര്‍മ്മിച്ച ആദ്യത്തെ സ്റെല്ത് ഫ്രിഗേറ്റ് യുദ്ധക്കപ്പല്‍ INS Shevalik ഈമാസം അവസാനത്തോടെ കമ്മീഷന്‍ ചെയ്യും. പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഇന്ത്യയുടെ മുന്‍നിര ഫ്രിഗേറ്റ് യുധക്കപ്പലീകും ഇത്. ശത്രു രാജ്യങ്ങളുടെ റഡാറുകളുടെ കണ്ണില്‍ എളുപ്പം പെടില്ലെന്നതാണ് ഈ കപ്പലിന്റെ പ്രത്യേകത.ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈലുകളടക്കം വന്‍ ആയുധ ശേഖരവും കപ്പലിലുണ്ടാകും.






ഇന്ത്യ കൂടുതല്‍ ഫാല്‍ക്കോണ്‍ റഡാറുകള്‍ വാങ്ങിക്കുന്നു



ഇന്ത്യ ഇസ്രായേലില്‍ നിന്ന് മൂന്നു ഫാല്‍കോണ്‍ വ്യോമ മുന്നറിയിപ്പ് സംവിധാനം കൂടി വാങ്ങിക്കുവാന്‍ തീരുമാനിച്ചു. മൂന്നു ഫാല്‍കോണ്‍ വ്യോമ മുന്നറിയിപ്പ് സംവിധാനം കൂടി വാങ്ങിക്കുവാന്‍ തീരുമാനിച്ചു. നേരത്തെ ഇസ്രായേലില്‍ നിന്ന് വാങ്ങിച്ച മൂന്നു ഫാല്‍കോണ്‍ റഡാറുകളില്‍ രണ്ടെണ്ണം ഇതിനകം തന്നെ ഇന്ത്യയ്ക്ക് ഇതിനകം തന്നെ ലഭിച്ചു. ലോകത്തിലെ തന്നെ എറ്റവും മികച്ച വ്യോമ മുന്നറിയിപ്പ് സംവിധാനമാണ് ഇസ്രായേലിന്റെ ഫാല്‍ക്കോണ്‍ റഡാറുകള്‍
ഇസ്രായേലി എയ്റോ സ്പേസ് ഇന്ടസ്ട്രീസ് ആണ് ഫാല്‍ക്കോണ്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നത്. റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങിച്ച IL76 വിമാനങ്ങളുടെ മുകളിലാണ് ആകാശ കണ്ണ് എന്നുകൂടി പേരുള്ള ഫാല്‍ക്കോണ്‍ റഡാറുകള്‍ ഘടിപ്പിക്കുക.പരമാവധി 450കിലോമീടരാണ് ഫാല്‍ക്കോണ്‍ റഡാരിന്റെ ദൂര പരിധി ഒരേ സമയം 45 വസ്തുക്കളെ വരെ നിരീക്ഷിക്കാനാകും എന്നാതാണ് ഫാല്‍ക്കോണ്‍ റഡാറുകളുടെ പ്രത്യേകത.


Friday, April 9, 2010

ആഗോള ടെന്ടെര്‍



കരസേനയുടെ 155mm കാലിബര്‍ തോക്കുകള്‍ക്കായി സെന്‍സര്‍ ഫ്യൂസ്ട്‌ മ്യൂനിഷന്‍സ് എന്ന ഷെല്ലുകള്‍ വാങ്ങിക്കുവാന്‍ കരസേന ആഗോള ടെന്ടെര്‍ ക്ഷണിച്ചു.

Tuesday, April 6, 2010

മാവോയിസ്റ്റുകള്‍ക്കെതിരായ നീക്കങ്ങള്‍ക്ക്‌ വ്യോമസേനയുടെ പൈലറ്റില്ലാ ചെറു വിമാനങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.


മാവോയിസ്റ്റ് നീക്കങ്ങള്‍ മനസിലാക്കുന്നതിന്‌ ആകാശ നിരീക്ഷണ സംവിധാനം എന്ന നിലയിലാണ് ആദ്യ ഘട്ടത്തില്‍ ആളില്ലാ ചെറുവിമാനങ്ങള്‍ ഉപയോഗിക്കുന്നത്. മാവോയിസ്റ്റുകള്‍ക്കെതിരെ ഇത്തരം വിമാനങ്ങള്‍ അനുവദിക്കണം എന്ന കാണിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ വ്യോമസേനയെ ഉപയോഗിക്കെണ്ടതില്ലെന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ. എന്നാല്‍ മാവോയിസ്റ്റ് ആക്രമത്തില്‍ കഴിഞ്ഞ ദിവസം മാത്രം 76 സി.ആര്‍.പി.എഫ് ജവന്മാരാന് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അറുന്നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ഇന്നലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗം മാവോയിസ്റ്റുകളെ നിരീക്ഷിക്കാന്‍ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. വലിയ ശബ്ദമില്ലാതെ ആകാശ നിരീക്ഷണം നടത്തുവാന്‍ കഴിയുന്ന ഇത്തരം വിമാനങ്ങള്‍ ശത്രുക്കളുടെ കണ്ണില്‍ പെടുകയുമില്ല. അതിനാല്‍ തന്നെ ഇന്ന് അഫ്ഘാന്‍ അതിര്‍ത്തിയിലും, വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലുമുള്ള ഭീകര ക്യാമ്പുകള്‍ തകര്‍ക്കാന്‍ അമേരിക്ക ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നതും ഇത്തരം ചെറു വിമാനങ്ങളാണ്. പയലറ്റ് ഇല്ലെങ്കിലും ലകഷ്യ സ്ഥാനം കൃത്യമായി തകര്‍ക്കാന്‍ ഇത്തരം ചെറു വിമാനങ്ങല്‍ക്കാകും. ഇപ്പോള്‍ മാവോയിസ്റ്റുകള്‍ക്കെതിരെ ഇത്തരം വിമാനങ്ങള്‍ നിരീക്ഷനത്തിനാണ് ഉപയോഗിക്കുന്നത് എങ്കിലും ഭാവിയില്‍ ആക്രമണത്തിനും ഉപയെഗിചേക്കാം എന്ന സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തില്‍ ചൈന നുഴഞ്ഞുകയറി


ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ കമ്പ്യൂട്ടര്‍ ശ്രിംഘലയില്‍ നുഴഞ്ഞു കയറിയ ചൈനീസ് ഹാക്കര്‍മാര്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി. ഇന്ത്യയുടെ മിസൈല്‍ സാങ്കേതിക വിദ്യയുടെതടക്കമുള്ള വിവരങ്ങളാണ് ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്.ടൊറന്‍േറാ സര്‍വകലാശാലാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കനേഡിയന്‍-അമേരിക്കന്‍ സൈബര്‍ ഗവേഷകര്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വ്യക്തമായത്.

ഇന്ത്യ ഈയിടെ വികസിപ്പിച്ചെടുത്ത 'ശക്തി' എന്ന കരസേനയുടെ ആധുനിക പ്രതിരോധ നിയന്ത്രണ സംവിധാനത്തെക്കുറിച്ചും പുതിയ മൊബൈല്‍ മിസൈല്‍ പ്രതിരോധസംവിധാനമായ 'അയേണ്‍ ഡോമിനെ'ക്കുറിച്ചുമുള്ള രഹസ്യവിവരങ്ങള്‍ ഇവര്‍ ചോര്‍ത്തിയതായാണ് വിവരം.'ഷാഡോസ് ഓഫ് ദ ക്ലൗഡ്' എന്ന് പേരിട്ടിരിക്കുന്ന നുഴഞ്ഞുകയറ്റത്തിന് ഹാക്കര്‍മാര്‍ ഉപയോഗിച്ചത് ട്വിട്ടര്‍, യാഹൂ, ഗൂഗിള്‍, എന്നീ ഇന്റര്‍നെറ്റ്‌ സംവിധാനങ്ങളാണ് എന്നും തെളിഞ്ഞിട്ടുണ്ട്.

ദലൈലാമയുടെ ഓഫീസിലെ ഇ-മെയിലില്‍ നുഴഞ്ഞുകയറിയതായും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.
ടിബറ്റ്, ബംഗ്ലാദേശ്, മ്യാന്‍മര്‍ അതിര്‍ത്തികളിലെ സുരക്ഷാകാര്യങ്ങളും മാവോവാദികളുടെ സായുധകലാപത്തെക്കുറിച്ചുള്ള വിവരങ്ങളും ഹാക്കര്‍മാര്‍ ചോര്ത്തിയിട്ടുണ്ട്. അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ എംബസിയിലും അമേരിക്കയിലെ ഇന്ത്യ, പാകിസ്താന്‍ എംബസികളിലും വിസയ്ക്കുവേണ്ടി സമര്‍പ്പിച്ച വിവരങ്ങളും പടിഞ്ഞാറന്‍ ആഫ്രിക്ക, റഷ്യ, മുന്‍ സോവിയറ്റ് യൂണിയന്‍, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയ്ക്ക് ഇന്ത്യയുമായുള്ള ബന്ധവും ചോര്‍ത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു

ഇന്ത്യ പാക്ക് അതിര്‍ത്തിയോട് ചേര്‍ന്ന് രാജസ്ഥാ നിലെ ഫാലോടി വ്യോമതാവളം രാജ്യത്തിനു സമര്‍പ്പിച്ചു. EXCLUSIVE PHOTOS

രാജസ്ഥാനിലെ ഫാലോടിയില്‍ വ്യോമസേനയുടെ പുതിയ വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ചു. വ്യോമസേനാ മേധാവി പി.വി നായിക് താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് 100 കിലോമീറ്റര്‍ മാത്രം അകലെയാണ് പുതിയ വ്യോമാസേനാതാവളം. വ്യോമസേനയുടെ എല്ലാ വിഭാഗത്തില്‍ പെട്ട വിമാനങ്ങളും ഇവിടെ വിന്യസിക്കുമെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു.






Monday, April 5, 2010

പോഖ്രാനില്‍ കരസേനയുടെ 'യുദ്ധശക്തി' പ്രകടനം ഈ മാസം അവസാനം.



വ്യോമസേന കഴിഞ്ഞമാസം പോഖ്രാനില്‍ നടത്തിയ വായുശക്തി വ്യോമാഭ്യാസ പ്രകടനത്തിന് ശേഷം സേനയുടെ ശക്തി വെളിവാക്കുന്നതിനാണ് കരസേന 'യുദ്ധശക്തി' അഭ്യാസ പ്രകടനം സംഘടിപ്പിക്കുന്നത്. ഒരുമാസം നീണ്ടു നില്‍ക്കുന്ന ശക്തി പ്രകടനം പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള പ്രതിരോധ സഹകരനങ്ങള്‍ക്കുള്ള പരോക്ഷ മറുപടികൂടിയാണ്. ഒപ്പം ഏതു വെല്ലുവിളിയും നേരിടാന്‍ കേന്ദ്ര സേനകള്‍ ഒരുക്കമാണ് എന്ന സന്ദേശവും.

പോഖ്രാനില്‍ പാക്ക് അതിര്‍ത്തിയോട് ചേര്‍ന്നാണ് കരസേനയുടെ അഭ്യാസപ്രകടനങ്ങള്‍. കരസേനയുടെ ടാങ്ക്, മിസൈലുകള്‍, മിസൈല്‍ വേധ മിസൈലുകള്‍ തുടങ്ങി വിവിധ യുദ്ധോപകരണങ്ങള്‍ പ്രകടനത്തില്‍ അണിനിരത്തും. വ്യോമസേനാ വിമാനങ്ങളും പ്രകടനത്തില്‍ പങ്കെടുക്കും. അയ്യായിരത്തോളം സൈനികരും അഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കും. പകല്‍ യുദ്ധ പ്രകടനങ്ങള്‍ക്ക് പുറമേ സേനയുടെ രാത്രികാല ഒപ്പരേഷനുകളുടെ പ്രകടനവും യുദ്ധശക്തി അഭ്യാസത്തില്‍ ഉണ്ടാകും.

അതിനിടെ ഇന്ത്യയ്ക്ക് മറുപടി എന്ന നിലയ്ക്ക് പാക്കിസ്ഥാനും ഇന്ത്യയുടെ അഭ്യാസ പ്രകടനങ്ങള്‍ക്ക് സമാന്തരമായി മറൊരു അഭ്യാസ പ്രകടനം നടത്തുന്നതായി റിപ്പോര്ടുണ്ട്. അസം-ഇ-നുല്‍ എന്ന് പേരിട്ടിരിക്കുന്ന പ്രകടനത്തില്‍ വന്‍ സൈനിക വിന്യാസം തന്നെ അണിനിരത്തും എന്ന് അറിയുന്നു

Sunday, April 4, 2010

ചൈനാ അതിര്‍ത്തിയില്‍ രണ്ടു ആര്‍മി ഡിവിഷനുകള്‍ കൂടി തുടങ്ങുന്നു.


..............
ചൈനയില്‍ നിന്നുള്ള ഭീഷണി ശക്തമാകുന്ന സാഹചര്യത്തിലാണ് ചൈനാ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ കൂടി വിന്യസിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം നാല്‍പ്പതിലേറെ തവണ ചൈന ഇന്ത്യയുടെ അതിര്‍ത്തി അതിക്രമിച്ച് കയരിയെന്നാണ് അടുത്തിടെ കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് ചൈനാ അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ഇന്ത്യ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ചൈനാ അതിര്‍ത്തിയില്‍ പുതിയ വ്യോമസേന താവളം ഇന്ത്യ അടുത്തിടെ തുടങ്ങിയിരുന്നു. ഇതിനു പുറമെയാണ് രണ്ടു മൌന്റയ്ന്‍ ഡിവിഷനുകള്‍ കൂടി തിടങ്ങാന്‍ ഇന്ത്യ തീരുമാനിച്ചത്. ഏകദേശം 20000 സൈനികരെ കൂടി പുതുതായി വിന്യസിക്കാനാണ് തീരുമാനം. എന്നാല്‍ ഇത് ചൈനയെ പ്രകോപിപ്പിക്കാന്‍ അല്ലെന്നും തീര്‍ത്തും രാജ്യസുരക്ഷ മാത്രമാണ് ഇന്ത്യയുടെ താല്‍പര്യമെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.

Friday, April 2, 2010

എം.എം.ആര്‍.സി.എ ഫീല്‍ഡ് ട്രയല്‍സ്, സാബ് ഗ്രിപ്പന് ഒരവസരം കൂടി

11 ബില്യന്‍ അമേരിക്കന്‍ ഡോളറിനു (ഏകദേശം 50000 കോടി രൂപ) ചിലവില്‍ 126 യുദ്ധ വിമാനങ്ങള്‍ വാങ്ങിക്കുവാനുള്ള എം.എം.ആര്‍.സി.എ ഇടപാട് (മീഡിയം മള്‍ടി റോള് കോമ്പാക്റ്റ് എയെര്‍ ക്രാഫ്റ്റ് ) നുള്ള ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ സ്വീഡിഷ് വിമാന കമ്പനി സാബ് ഗ്രിപ്പനു ഒരവസരം കൂടി നല്‍കാന്‍ വ്യോമസേന തീരുമാനിച്ചു. കഴിഞ്ഞ മാസം (മാര്‍ച്ച്‌) 9 നാണ് നേരത്തെ ഫീല്‍ഡ് ട്രയല്‍സിനായി സ്വീഡിഷ് കമ്പനി സാബ് ഗ്രിപ്പനു ഇന്ത്യ സമയം നല്‍കിയിരുന്നത്. എന്നാല്‍ അന്ന് ഗ്രിപ്പന് ട്രയല്‍സില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ്‌ ഒരു അവസരം കൂടി കമ്പനിക്ക് അനുവദിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. മെയ്‌ അവസാന വാരമാണ്‌ ഗ്രിപ്പന് വീണ്ടും സമയം അനുവദിച്ചിട്ടുള്ളത്.




എം.എം.ആര്‍.സി.എ ഇടപാട്
ലോകം ഇന്നോളം കണ്ടിട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രതിരോധ ഇടപാടാണ് എം.എം.ആര്‍.സി.എ ഇടപാട്. ഇതുവരെയുള്ള പ്രതിരോധ ഇടപാടുകളുടെയെല്ലാം മാതാവ് എന്നാണു വിദേശ മാധ്യമങ്ങള്‍ ഈ ഇടപാടിനെ വിശേഷിപ്പിക്കുന്നത്. വ്യോമ നയ്ക്കു വേണ്ടി ഏകദേശം അമ്പതിനായിരം കോടി രൂപ ചിലവിട്ടു 126 മീഡിയം മള്‍ടി റോള് കോമ്പാക്റ്റ് വിമാനങ്ങള്‍ വാങ്ങിക്കുവാനുള്ള പദ്ധതിയാണ് ഇത്. — അമേരിക്കന്‍ കമ്പനികള്‍ ആയ എഫ്-18 (F/A-18 Super Hornet)എഫ്-16 (F-16IN Super Viper ), ഫ്രഞ്ച് കമ്പനി ദാസ്സൌല്‍റ്റ് റാഫേല്‍ (Dassault രഫലെ) യൂറോപ്പ്യന്‍ കണ്സോര്സ്സ്യത്ത്തിന്റെ യൂറോ ഫൈറ്റര്‍ ത്യ്ഫൂണ്‍ ( Eurofighter Typhoon) റഷ്യയുടെ മിഗ് 35 (MiG-35.) എന്നീ കമ്പനികള്‍ ആണ് ഗ്രിപ്പന് പുറമേ ടെണ്ടറില്‍ മത്സരിക്കുന്നത്. ഇതില്‍ ഗ്രിപ്പന്‍ ഒഴികെയുള്ള കമ്പനികളെല്ലാം ഫീല്‍ഡ് ട്രയല്‍സ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഫീല്‍ഡ് ട്രയല്‍സ് പൂര്‍ത്തിയാക്കി ഈ വര്ഷം അവസാനത്തോടെ തന്നെ കരാര്‍ നടപടിക്രമങ്ങലിലെക്ക് കടക്കുമെന്നാണ് സൂചന

ലേസര്‍ നിയന്ത്രിത ബോംബ്‌

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ലേസര്‍ നിയന്ത്രിത ബോംബുകള്‍ വിജയകരമായി പരീക്ഷിച്ചു. ബംഗലുരുവിലെ എയ്രോനോടിക്സ് എസ്ടാബ്ലിഷ്മെന്റ്റ് ആണ് ബോംബ്‌ വികസിപ്പിച്ചത്. ഒറീസയിലെ ചാന്ദിപൂരിലാണ് പരീക്ഷണം നടന്നത്. ഒരു നിശ്ചിത ലക്ഷ്യം ലേസര്‍ രശ്മികളുടെ സഹായത്തോടെ ഉന്നം തെറ്റാതെ തകര്‍ക്കുവാനാണ് ഇത്തരം ബോംബുകള്‍ ഉപയോഗിക്കുന്നത്.

Thursday, April 1, 2010

ഐ എന്‍ എസ് ചെന്നൈ, രാജ്യത്തിനു സമര്‍പ്പിച്ചു

ഇന്ത്യയുടെ ഇന്ത്യ സ്വയം വികസിപ്പിക്കുന്ന ഡിസ്ട്രോയെര്‍ വിഭാഗത്തില്‍ പെടുന്ന കൊല്‍കത്ത ക്ലാസ്സ്‌ പടകപ്പലുകളില്‍ മൂന്നാമത്തേത് ഐ എന്‍ എസ് ചെന്നൈയുടെ ലോഞ്ചിംഗ് നടന്നു. പരതിരോധ മന്ത്രി എ.കെ. ആന്റണി കപ്പല്‍ രാജ്യത്തിനു സമര്‍പ്പിച്ചു. കപ്പലിന്റെ പ്രാഥമിക പണികള്‍ മാത്രമാണ് ഇപ്പോള്‍ കഴിഞ്ഞിട്ടുള്ളത്. ഒരു യുദ്ധ കപ്പലിന് വേണ്ട മറ്റു ഉപകരണങ്ങള്‍, മിസൈലുകള്‍, ടോര്‍പ്പിടോകള്‍, റെഡാറുകള്‍, തുടങ്ങി കപ്പനെ പരിപൂര്ന്നമായും യുദ്ധസജ്ജമാക്കുന്നതിന് ഉള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആണ് ഇനി ബാക്കിയുള്ളത്. അത് കൂടി പൂര്‍ത്തിയാക്കി 2013 ഓടെ കപ്പല്‍ നാവിക സേനയുടെ ഭാഗമായി പ്രവര്‍ത്തനക്ഷാമമാകും. സൂപ്പര്‍ സോണിക് ബ്രഹ്മോസ് മിസൈല്‍ ഉള്‍പ്പടെയുള്ള അത്യന്താധുനിക ആയുധ സംവിധാനങ്ങള്‍ ഘടിപ്പിക്കുന്ന ഐ എന്‍ എസ് ചെന്നൈ, നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഡിസ്ട്രോയെര്‍ വിഭാഗത്തില്‍ ലോകത്തില്‍ തന്നെ ഏറ്റവും പ്രഹര ശേഷിയുള്ള പടക്കപ്പലുകളില്‍ ഒന്നാകും.
കൊല്‍കത്ത ക്ലാസ്സ്‌ പടകപ്പലുകളില്‍ ആദ്യത്തെ കപ്പലുകലായ ഐ എന്‍ എസ് കൊല്‍കത്തയും ഐ എന്‍ എസ് കൊച്ചിയും ഇപ്പോള്‍ പണിപ്പുരയിലാണ്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഇന്ത്യന്‍ നേവിയുടെ മുന്നണി പടകപ്പലുകള്‍ ആയാകും ഇവ പ്രവര്‍ത്തിക്കുക.