
..............
ചൈനയില്‍ നിന്നുള്ള ഭീഷണി ശക്തമാകുന്ന സാഹചര്യത്തിലാണ് ചൈനാ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ കൂടി വിന്യസിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം നാല്‍പ്പതിലേറെ തവണ ചൈന ഇന്ത്യയുടെ അതിര്‍ത്തി അതിക്രമിച്ച് കയരിയെന്നാണ് അടുത്തിടെ കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് ചൈനാ അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ഇന്ത്യ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ചൈനാ അതിര്‍ത്തിയില്‍ പുതിയ വ്യോമസേന താവളം ഇന്ത്യ അടുത്തിടെ തുടങ്ങിയിരുന്നു. ഇതിനു പുറമെയാണ് രണ്ടു മൌന്റയ്ന്‍ ഡിവിഷനുകള്‍ കൂടി തിടങ്ങാന്‍ ഇന്ത്യ തീരുമാനിച്ചത്. ഏകദേശം 20000 സൈനികരെ കൂടി പുതുതായി വിന്യസിക്കാനാണ് തീരുമാനം. എന്നാല്‍ ഇത് ചൈനയെ പ്രകോപിപ്പിക്കാന്‍ അല്ലെന്നും തീര്‍ത്തും രാജ്യസുരക്ഷ മാത്രമാണ് ഇന്ത്യയുടെ താല്‍പര്യമെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.

No comments:
Post a Comment