
മാവോയിസ്റ്റ് നീക്കങ്ങള്‍ മനസിലാക്കുന്നതിന് ആകാശ നിരീക്ഷണ സംവിധാനം എന്ന നിലയിലാണ് ആദ്യ ഘട്ടത്തില്‍ ആളില്ലാ ചെറുവിമാനങ്ങള്‍ ഉപയോഗിക്കുന്നത്. മാവോയിസ്റ്റുകള്‍ക്കെതിരെ ഇത്തരം വിമാനങ്ങള്‍ അനുവദിക്കണം എന്ന കാണിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ വ്യോമസേനയെ ഉപയോഗിക്കെണ്ടതില്ലെന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ. എന്നാല്‍ മാവോയിസ്റ്റ് ആക്രമത്തില്‍ കഴിഞ്ഞ ദിവസം മാത്രം 76 സി.ആര്‍.പി.എഫ് ജവന്മാരാന് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അറുന്നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ഇന്നലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗം മാവോയിസ്റ്റുകളെ നിരീക്ഷിക്കാന്‍ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. വലിയ ശബ്ദമില്ലാതെ ആകാശ നിരീക്ഷണം നടത്തുവാന്‍ കഴിയുന്ന ഇത്തരം വിമാനങ്ങള്‍ ശത്രുക്കളുടെ കണ്ണില്‍ പെടുകയുമില്ല. അതിനാല്‍ തന്നെ ഇന്ന് അഫ്ഘാന്‍ അതിര്‍ത്തിയിലും, വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലുമുള്ള ഭീകര ക്യാമ്പുകള്‍ തകര്‍ക്കാന്‍ അമേരിക്ക ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നതും ഇത്തരം ചെറു വിമാനങ്ങളാണ്. പയലറ്റ് ഇല്ലെങ്കിലും ലകഷ്യ സ്ഥാനം കൃത്യമായി തകര്‍ക്കാന്‍ ഇത്തരം ചെറു വിമാനങ്ങല്‍ക്കാകും. ഇപ്പോള്‍ മാവോയിസ്റ്റുകള്‍ക്കെതിരെ ഇത്തരം വിമാനങ്ങള്‍ നിരീക്ഷനത്തിനാണ് ഉപയോഗിക്കുന്നത് എങ്കിലും ഭാവിയില്‍ ആക്രമണത്തിനും ഉപയെഗിചേക്കാം എന്ന സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
No comments:
Post a Comment