Tuesday, April 6, 2010

ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തില്‍ ചൈന നുഴഞ്ഞുകയറി


ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ കമ്പ്യൂട്ടര്‍ ശ്രിംഘലയില്‍ നുഴഞ്ഞു കയറിയ ചൈനീസ് ഹാക്കര്‍മാര്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി. ഇന്ത്യയുടെ മിസൈല്‍ സാങ്കേതിക വിദ്യയുടെതടക്കമുള്ള വിവരങ്ങളാണ് ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്.ടൊറന്‍േറാ സര്‍വകലാശാലാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കനേഡിയന്‍-അമേരിക്കന്‍ സൈബര്‍ ഗവേഷകര്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വ്യക്തമായത്.

ഇന്ത്യ ഈയിടെ വികസിപ്പിച്ചെടുത്ത 'ശക്തി' എന്ന കരസേനയുടെ ആധുനിക പ്രതിരോധ നിയന്ത്രണ സംവിധാനത്തെക്കുറിച്ചും പുതിയ മൊബൈല്‍ മിസൈല്‍ പ്രതിരോധസംവിധാനമായ 'അയേണ്‍ ഡോമിനെ'ക്കുറിച്ചുമുള്ള രഹസ്യവിവരങ്ങള്‍ ഇവര്‍ ചോര്‍ത്തിയതായാണ് വിവരം.'ഷാഡോസ് ഓഫ് ദ ക്ലൗഡ്' എന്ന് പേരിട്ടിരിക്കുന്ന നുഴഞ്ഞുകയറ്റത്തിന് ഹാക്കര്‍മാര്‍ ഉപയോഗിച്ചത് ട്വിട്ടര്‍, യാഹൂ, ഗൂഗിള്‍, എന്നീ ഇന്റര്‍നെറ്റ്‌ സംവിധാനങ്ങളാണ് എന്നും തെളിഞ്ഞിട്ടുണ്ട്.

ദലൈലാമയുടെ ഓഫീസിലെ ഇ-മെയിലില്‍ നുഴഞ്ഞുകയറിയതായും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.
ടിബറ്റ്, ബംഗ്ലാദേശ്, മ്യാന്‍മര്‍ അതിര്‍ത്തികളിലെ സുരക്ഷാകാര്യങ്ങളും മാവോവാദികളുടെ സായുധകലാപത്തെക്കുറിച്ചുള്ള വിവരങ്ങളും ഹാക്കര്‍മാര്‍ ചോര്ത്തിയിട്ടുണ്ട്. അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ എംബസിയിലും അമേരിക്കയിലെ ഇന്ത്യ, പാകിസ്താന്‍ എംബസികളിലും വിസയ്ക്കുവേണ്ടി സമര്‍പ്പിച്ച വിവരങ്ങളും പടിഞ്ഞാറന്‍ ആഫ്രിക്ക, റഷ്യ, മുന്‍ സോവിയറ്റ് യൂണിയന്‍, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയ്ക്ക് ഇന്ത്യയുമായുള്ള ബന്ധവും ചോര്‍ത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു

No comments:

Post a Comment