
ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈലുകളുടെ എയര്‍ ഫോഴ്സ് വേര്‍ഷന്‍ അടുത്ത വര്‍ഷത്തോടെ പ്രവര്‍ത്തന സജ്ജമാകും. അടുത്തവര്‍ഷം ആദ്യം തന്നെ ഈ മിസൈലുകള്‍ ഘടിപ്പിച്ച യുദ്ധവിമാനങ്ങള്‍ തയ്യാറാകും. റഷ്യന്‍ നിര്‍മ്മിത സുകോയി-30MKI വിമാനങ്ങളിലാകും മിസൈലുകള്‍ ഘടിപ്പിക്കുക. ആദ്യഘട്ടത്തില്‍ 40 വിമാനങ്ങളില്‍ ബ്രഹ്മോസ് സുപ്പര്‍ സോണിക് മിസൈല്‍ ഘടിപ്പിക്കും. ആണവ പോര്‍മുനയുള്ള ഈ മിസൈലിന് 300 കിലോ വരെ ഭാരം വഹിച്ച് ശബ്ദത്തേക്കാള്‍ ഇരട്ടി വേഗത്തില്‍ 290 കിലോമീറ്റര്‍ വരെ ദൂരെയുള്ള ലക്ഷ്യത്തിലെത്താന്‍ സാധിക്കും.
No comments:
Post a Comment