Sunday, October 14, 2012

ഇന്ത്യ- റഷ്യന്‍ സംയുക്ത സംരംഭമായ അഞ്ചാം തലമുറ പോര്‍ വിമാനത്തിന്റെ കമ്മീഷനിംഗ് വൈകും. സര്‍വ്വീസ് എന്ട്രി 2020ല്‍ മാത്രം.



                     ലോക വന്‍ സൈനിക ശക്തിയാകുവാനുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അല്‍പ്പം കൂടി വൈകും. ബ്രഹ്മോസ് മാതൃകയില്‍  ഇന്ത്യയും  റഷ്യയും സംയുക്തമായി വികസിപ്പിക്കുന്ന  അഞ്ചാം തലമുറ പോര്‍ വിമാനമായ sukhoi PAK FA - T50 യുടെ സര്‍വ്വീസ് എന്ട്രി നേരത്തെ പ്രഖ്യാപിച്ച 2017 ഇല്‍  നിന്നും 2020ലേക്ക് നീട്ടിവയ്ക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞയാഴ്ച്ച ഇന്ത്യ സന്ദര്ശിച്ച റഷ്യന്‍ പ്രതിരോധ മന്ത്രി അനാറ്റൊളി സെര്‍ദ്യുക്കൊവും,  ഇന്ത്യയുടെ പ്രതിരോധ മന്ത്രി എ .കെ. ആന്റണിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ചില സാങ്കേതിക പിഴവുകള്‍ കൂടി പരിഹരിക്കേണ്ടതുണ്ട് എന്നതിനാലാണ് കമ്മീഷനിംഗ് നീളുന്നത്.


                   ഇന്ത്യയും റഷ്യയും നിര്‍മ്മാണം സംബന്ധിച്ച് നടത്തിയ ഉടമ്പടി പ്രകാരം   48 ട്രെയിനര്‍ വിമാനങ്ങള്‍ ഉള്‍പ്പടെ ആകെ  214 വിമാനങ്ങളാണ് ഇന്ത്യക്ക് ലഭിക്കുക. 2017 ഇല്‍ ഇത് വിതരണം  ചെയ്യുമെന്നായിരുന്നു ആദ്യത്തെ ധാരണ. എന്നാല്‍ പുതിയ സാഹചര്യത്തില്‍ 2020 അവസാനത്തോടെ മാത്രമേ അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ത്യയ്ക്ക് ലഭ്യമാവുകയുള്ളൂ. 



                            2011ലാണ് ഈ ശ്രേണിയില്‍ പെട്ട ആദ്യത്തെ യുദ്ധവിമാനം പുറത്തിറക്കിയത്. ഇതിന്റെ പരീക്ഷണ ഘട്ടങ്ങള്‍ ഇപ്പോഴും നടന്നു വരികയാണ്. അങ്ങിനെ നടത്തുന്ന പരീക്ഷണ പറക്കലുകളുടെ 
അടിസ്ഥാനത്തില്‍ സാങ്കേതിക പിഴവുകള്‍ പരിഹരിച്ച് ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക തികവാര്‍ന്ന പോര്‍ വിമാനമായി ഇതിനെ അവതരിപ്പിക്കാനാണ് ഇന്ത്യയും റഷ്യയും ലക്ഷ്യമിടുന്നത്.

 


                         ഇന്ത്യന്‍ വിമാന നിര്‍മ്മാണ കമ്പനിയായ HALനും , റഷ്യന്‍ വിമാന നിര്‍മ്മാണ കമ്പനി SUKHOiക്കുമാണ് വിമാനത്തിന്റെ നിര്‍മ്മാണ ചുമതല.  ശത്രു രാജ്യത്തിന്റെ റഡാര്‍ കണ്ണുകള്‍ക്ക് ഒരിക്കലും കണ്ടു പിടിക്കാനാകാത്ത സ്റെല്ത് സാങ്കേതിക വിദ്യയാണ് ഈ വിമാനത്തിന്റെ പ്രത്യേകത.  ആണവായുധം ഉള്‍പ്പടെ പതിനായിരം ടണ്‍ ആയുധ സാമഗ്രികള്‍ വഹിച്ച് ശബ്ദത്തിന്റെ രണ്ടിരട്ടി വേഗത്തില്‍ അന്‍പതിനായിരം അടി ഉയരത്തില്‍ ശ ത്രുവിന്റെ കണ്ണില്‍ പെടുന്നതിനു മുന്പ് ബാക്രമണം നടത്തി തിരിച്ചെത്താന്‍ സാധിക്കുന്ന സാങ്കേതിക മികവാണ് ഇതിന്റെ മറൊരു  പ്രത്യേകത. നിലവിലെ ഏക അഞ്ചാം തലമുറ യുദ്ധവിമാനമായ അമേരിക്കയുടെ F 35ഉമായി തട്ടിച്ച് നോക്കിയാല്‍ സാങ്കേതിക തികവില്‍ ഏറെ മുന്നിലാണ് ഇന്ത്യാ റഷ്യന്‍ സംയുക്ത സംരംഭമായ sukhoi PAK FA - T50. ഇതിനു പുറമേ  ചൈനയും നിലവില്‍ അഞ്ചാം തലമുറ യുദ്ധവിമാനത്ത്തിന്റെ നിര്‍മ്മാണത്തിലാണ്. 2020 ഓടെ തന്നെ ചൈനയുടെ വിമാനവും പുറത്തി
ങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.