Friday, April 2, 2010

എം.എം.ആര്‍.സി.എ ഫീല്‍ഡ് ട്രയല്‍സ്, സാബ് ഗ്രിപ്പന് ഒരവസരം കൂടി

11 ബില്യന്‍ അമേരിക്കന്‍ ഡോളറിനു (ഏകദേശം 50000 കോടി രൂപ) ചിലവില്‍ 126 യുദ്ധ വിമാനങ്ങള്‍ വാങ്ങിക്കുവാനുള്ള എം.എം.ആര്‍.സി.എ ഇടപാട് (മീഡിയം മള്‍ടി റോള് കോമ്പാക്റ്റ് എയെര്‍ ക്രാഫ്റ്റ് ) നുള്ള ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ സ്വീഡിഷ് വിമാന കമ്പനി സാബ് ഗ്രിപ്പനു ഒരവസരം കൂടി നല്‍കാന്‍ വ്യോമസേന തീരുമാനിച്ചു. കഴിഞ്ഞ മാസം (മാര്‍ച്ച്‌) 9 നാണ് നേരത്തെ ഫീല്‍ഡ് ട്രയല്‍സിനായി സ്വീഡിഷ് കമ്പനി സാബ് ഗ്രിപ്പനു ഇന്ത്യ സമയം നല്‍കിയിരുന്നത്. എന്നാല്‍ അന്ന് ഗ്രിപ്പന് ട്രയല്‍സില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ്‌ ഒരു അവസരം കൂടി കമ്പനിക്ക് അനുവദിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. മെയ്‌ അവസാന വാരമാണ്‌ ഗ്രിപ്പന് വീണ്ടും സമയം അനുവദിച്ചിട്ടുള്ളത്.




എം.എം.ആര്‍.സി.എ ഇടപാട്
ലോകം ഇന്നോളം കണ്ടിട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രതിരോധ ഇടപാടാണ് എം.എം.ആര്‍.സി.എ ഇടപാട്. ഇതുവരെയുള്ള പ്രതിരോധ ഇടപാടുകളുടെയെല്ലാം മാതാവ് എന്നാണു വിദേശ മാധ്യമങ്ങള്‍ ഈ ഇടപാടിനെ വിശേഷിപ്പിക്കുന്നത്. വ്യോമ നയ്ക്കു വേണ്ടി ഏകദേശം അമ്പതിനായിരം കോടി രൂപ ചിലവിട്ടു 126 മീഡിയം മള്‍ടി റോള് കോമ്പാക്റ്റ് വിമാനങ്ങള്‍ വാങ്ങിക്കുവാനുള്ള പദ്ധതിയാണ് ഇത്. — അമേരിക്കന്‍ കമ്പനികള്‍ ആയ എഫ്-18 (F/A-18 Super Hornet)എഫ്-16 (F-16IN Super Viper ), ഫ്രഞ്ച് കമ്പനി ദാസ്സൌല്‍റ്റ് റാഫേല്‍ (Dassault രഫലെ) യൂറോപ്പ്യന്‍ കണ്സോര്സ്സ്യത്ത്തിന്റെ യൂറോ ഫൈറ്റര്‍ ത്യ്ഫൂണ്‍ ( Eurofighter Typhoon) റഷ്യയുടെ മിഗ് 35 (MiG-35.) എന്നീ കമ്പനികള്‍ ആണ് ഗ്രിപ്പന് പുറമേ ടെണ്ടറില്‍ മത്സരിക്കുന്നത്. ഇതില്‍ ഗ്രിപ്പന്‍ ഒഴികെയുള്ള കമ്പനികളെല്ലാം ഫീല്‍ഡ് ട്രയല്‍സ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഫീല്‍ഡ് ട്രയല്‍സ് പൂര്‍ത്തിയാക്കി ഈ വര്ഷം അവസാനത്തോടെ തന്നെ കരാര്‍ നടപടിക്രമങ്ങലിലെക്ക് കടക്കുമെന്നാണ് സൂചന

1 comment: