Wednesday, August 8, 2012

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആദ്യത്തെ വിമാന വാഹിനി കപ്പല്‍ ഐ.എന്‍.... . എസ് വിശാലിന്റെ കമ്മീഷനിംഗ് രണ്ടു വര്‍ഷത്തേക്ക് നീട്ടി വച്ചു.


                           
ഇന്ത്യ പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ വിമാന വാഹിനിക്കപ്പല്‍ ഇപ്പോള്‍ കൊച്ചിയില്‍ നിര്‍മാണം നടന്നു വരികയാണ്. കൊച്ചിന്‍ ഷിപ്പിയാര്‍ഡ്‌ ലിമിറ്റഡിനാണ് കപ്പലിന്റെ നിര്‍മ്മാണ ചുമതല. അത്യന്താധുനിക സജ്ജീകരണങ്ങളോടെ ഒരുങ്ങുന്ന ഈ കപ്പല്‍ നാവിക സേനയ്ക്ക് ലഭ്യമാകുന്നതോടെ സ്വന്തമായി വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ തന്നെ ഒരു വന്‍ നാവിക സംഘമായി മാറും. ഐ. എന്‍ . എസ് വിശാല്‍ എന്ന പേരിടാന്‍ ഉദ്ദേശിക്കുന്ന ഈ കപ്പല്‍ 2015 ഇല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ആവര്‍ഷം അവസാനത്തോടെ സേനയ്ക്കായി കൈമാറും എന്നാണ് നേരത്തെ  പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നിര്‍മ്മാണം സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ല എന്നതിനാല്‍ കപ്പലിന്റെ കമ്മീഷനിംഗ് രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടിവയ്ക്കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരിക്കുകയാണ്.  കപ്പലിനായുള്ള ചില വിദേശ നിര്‍മ്മിത ഉപകരണങ്ങള്‍ കയറ്റി കൊണ്ടുവരികയായിരുന്ന ട്രക്ക് കഴിഞ്ഞ ദിവസം പൂനെക്കടുത്ത് വച്ച് അപകടത്തില്‍ പെട്ടിരുന്നു. ഈ അപകടത്തില്‍ ഈ ഉപകാരങ്ങള്‍ക്ക് കൂടി തകരാര്‍ സംഭവിച്ചതാണ് ഇപ്പോളത്തെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. കപ്പലിന്റെ ശേഷിക്കനുസരിച്ച്ചുള്ള ഓര്‍ഡര്‍ പ്രകാരം പ്രത്യേകം നിര്‍മ്മിക്കുന്ന ഉപകരണങ്ങള്‍ ആണ് അവ. അതിനാല്‍ തന്നെ വീണ്ടും ഓര്‍ഡര്‍ ചെയ്ത് ഉപകരണങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നതിലെ കാല താമസമാണ് കപ്പലിന്റെ നിര്‍മ്മാണത്തെയും ഇപ്പോള്‍ ബാധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് രണ്ടു വര്‍ഷമെങ്കിലും ഇല്ലാതെ കപ്പല്‍ സ്ജ്ജമാകില്ല എന്ന അവസ്ഥ ഉണ്ടായിരിക്കുന്നത്.



1999 ഇല്‍ അന്നത്തെ പ്രതിരോധ മന്ത്രി ജോര്‍ജ്ജ് ഫര്നാണ്ടാസ്സിന്റെ കാലത്താണ് സ്വന്തമായി നിര്‍മ്മിക്കുന്ന ഒരു വിമാന വാഹിനിക്കപ്പല്‍ എന്ന ആശയം ഉടലെടുക്കുന്നത്. പ്രോജക്റ്റ് 71- എയര്‍ ഡിഫന്‍സ് ഷിപ്പ് (Project-71"Air Defense ship") എന്ന  പേരില്‍ അതിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ പദ്ധതി ഏറെക്കുറെ അന്തിമ രൂപത്തില്‍ ആയത് 2006 ഓടെ മാത്രമാണ്.  40000 ടണ്‍ സംഭരണ ശേഷിയുള്ള ലോകത്തിലെ എണ്ണം പറഞ്ഞ ഒരു വിമാന വാഹിനിക്കപ്പലിന്റെ നിര്‍മാണത്തിലേക്കുള്ള ഘട്ടങ്ങള്‍ അതോടെ എളുപ്പത്തിലായി.  29 പോര്‍ വിമാനങ്ങളും, ആക്രമണ നിരയിലുള്ള 10 ഹെലികോപ്ടരുകളും, ഒരേ സമയം ഓപ്പറേറ്റ് ചെയ്യാവുന്ന ഒരു പടക്കപ്പല്‍, 2.5 ഏക്കര്‍ (110,000 sq ft) വലിപ്പമുള്ള വിശാലമായ ഡക്ക്, 265 മീറ്റരില്‍ ഏറെ നീളമുള്ള റണ്‍വേ,  STOBAR (Short Take-Off But Arrested Recovery) പോലെയുള്ള വിമാനങ്ങളുടെ ടേക്ക് ഓഫും, തിരിച്ച് ഇറങ്ങലും സുഗമമാക്കുന്നതിനുള്ള  സാങ്കേതികവിദ്യ, ആണവ പടക്കൊപ്പുകള്‍ വഹിക്കുന്നതിനുള്ള ശേഷി,  ഇത്തരത്തില്‍ സാങ്കേതിക മികവു കൊണ്ടും, പ്രവര്‍ത്തന മികവുകൊണ്ടും ലോകത്തിലെ വന്‍ നാവിക ശക്തികളില്‍ ഒന്നാവാനുള്ള ഇന്ത്യുടെ ശ്രമങ്ങള്‍ക്ക് എന്തുകൊണ്ടും അനുയോജമാണ് ഈ കപ്പല്‍. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ചൈനയുയര്ത്തുന്ന വെല്ലുവിളികള്‍ക്ക് അതെ നാണയത്തില്‍ മറുപടി പറയാനും ഈ കപ്പലിന്റെ രംഗ പ്രവേശനം ഇന്ത്യക്ക് സഹായകമാകും. 
 

No comments:

Post a Comment