വ്യോമസേന കഴിഞ്ഞമാസം പോഖ്രാനില്‍ നടത്തിയ വായുശക്തി വ്യോമാഭ്യാസ പ്രകടനത്തിന് ശേഷം സേനയുടെ ശക്തി വെളിവാക്കുന്നതിനു കരസേന സംഘടിപ്പിച്ച 'യുദ്ധശക്തി' അഭ്യാസ പ്രകടനം സമാപിച്ചു. ഒരുമാസം നീണ്ടു നിന്ന ശക്തി പ്രകടനം പാകിസ്താന് അടുത്തിടെ 50000 സൈനികരെ അണിനിരത്തി നടത്തിയ അസം-ഇ-നുല് സൈനീക അഭ്യാസത്തിനുള്ള പരോക്ഷ മറുപടി കൂടിയാണ്. ഒപ്പം ഏതു വെല്ലുവിളിയും നേരിടാന്‍ കേന്ദ്ര സേനകള്‍ ഒരുക്കമാണ് എന്ന സന്ദേശവും.
പോഖ്രാനില്‍ പാക്ക് അതിര്‍ത്തിയോട് ചേര്‍ന്നാണ് കരസേന അഭ്യാസപ്രകടനങ്ങള്‍ സംഘടിപ്പിച്ചത്. കരസേനയുടെ ടാങ്കുകള്‍, മിസൈലുകള്‍, മിസൈല്‍ വേധ മിസൈലുകള്‍ തുടങ്ങി വിവിധ യുദ്ധോപകരണങ്ങള്‍ പ്രകടനത്തില്‍ അണിനിരന്നു. വ്യോമസേനാ വിമാനങ്ങളും പ്രകടനത്തില്‍ പങ്കെടത്തിരുന്നു. അയ്യായിരത്തോളം സൈനികരാണ് അഭ്യാസ പ്രകടനത്തില്‍ പങ്കെടുത്തത്. പകല്‍ യുദ്ധ പ്രകടനങ്ങള്‍ക്ക് പുറമേ സേനയുടെ രാത്രികാല ഒപ്പരേഷനുകളുടെ പ്രകടനവും യുദ്ധശക്തി അഭ്യാസത്തില്‍ ഉണ്ടായി.