Monday, July 2, 2012

വരുന്നു ഇന്ത്യ കാത്തിരുന്ന ഐ.എന്‍.എസ് വിക്രമാദിത്യ. അവസാന വട്ട പരിശീലനം തുടങ്ങി.

ഇന്ത്യ റഷ്യയില്‍ നിന്ന വാങ്ങിക്കുന്ന വിമാന വാഹിനി കപ്പല്‍ അഡ്മിറല്‍ ഘോര്‍ഷ്ക്കൊവ് അന്തിമ പരിശീലനം തുടങ്ങി. ഈ വര്‍ഷം അവസാനം കപ്പല്‍ ഇന്ത്യയ്ക്ക് കൈമാറും. സോവ്യെറ്റ് യൂണിയന്റെ അവസാന കാലത്ത് നിര്‍മ്മിച്ച വിമാന വാഹിനി കപ്പലാണ് അഡ്മിറല്‍ ഘോര്‍ഷ്ക്കൊവ്. ആ കാലത്ത് ലോകത്തിലെ തന്നെ എറ്റവും മികച്ച യുദ്ധ കപ്പലുകളില്‍ ഒന്ന് കൂടിയായിരുന്നു അത്. എന്നാല്‍ സോവ്യെറ്റ് യൂണിയന്റെ തകര്‍ച്ചയോടെ വലിയ സാമ്പത്തിക ബാധ്യത അഭിമുഖീകരിക്കേണ്ടി വന്ന റഷ്യ പത്തു കൊല്ലക്കാലത്തെ സേവനത്തിനു ശേഷം ഈ കപ്പലിനെ വിശ്രമ ജീവിതം നയിക്കാന്‍ അയച്ചു. ഇതിനിടെയാണ് ഇന്ത്യയുടെ ബ്രിട്ടീഷ് കാലത്തെ യുദ്ധ കപ്പലായ ഐ.എന്‍. എസ് വിക്രാന്ത് 1997 ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ബ്രിട്ടീഷ് കാലത്തെ യുദ്ധ കപ്പലായ ഐ.എന്‍. എസ് വിരാട് ഇപ്പോളും നാവിക സേനയ്ക്കായി പ്രവര്‍ത്തിക്കുന്നുണ്ട് എങ്കിലും കാലപ്പഴക്കം അതിനെയും സാരമായി ബാധിച്ചിട്ടുണ്ട്. അതിനിടെ ചൈന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയ്ക്കുള്ള മേധാവിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ നാവിക ബലം വര്ധിപ്പിക്കുകയുമാണ്. ഈ ഒരു ഘട്ടത്തില്‍ 2004 ല്‍ ആണ് പുതിയ ഒരു വിമാന വാഹിനി കപ്പലിന്റെ ആവശ്യകത ഇന്ത്യ ആലോചിക്കുന്നത്. സ്വന്തമായി വികസിപ്പിക്കുന്ന വിമാന വാഹിനിക്കപ്പല്‍ ഇപ്പോള്‍ കൊച്ചിയില്‍ നിര്‍മ്മാണ ഘട്ടത്തിലുമാണ്. ഈ സാഹചര്യത്തിലാണ് പഴയ സോവ്യെറ്റ് കരുത്തില്‍ ഇന്ത്യ വിശ്വാസം അര്‍പ്പിച്ചത്. ഏകദേശം അയ്യായിരം കോടി രൂപയക്ക് കപ്പല്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ റഷ്യ തയ്യാറായി. ഇന്ത്യയും റഷ്യയും തമ്മില്‍ അക്കാര്യത്തില്‍ ധാരണയില്‍ എത്തി. ഇത് പ്രകാരം 2008 ല്‍ ഇന്ത്യയ്ക്ക് കിട്ടേണ്ടതായിരുന്നു കപ്പല്‍.
എന്നാല്‍ പഴയ സോവ്യെറ്റ് യൂനിയനല്ല ഇന്നത്തെ റഷ്യ എന്ന്‍ തെളിയിക്കുന്നതായിരുന്നു പിന്നത്തെ സംഭവ വികാസങ്ങള്‍. ആദ്യത്തെ കരാര്‍ തുകയില്‍ നിന്ന് റഷ്യ പിന്മാറി. പുതുക്കിയ തുക നിശ്ചയിച്ചു. അത് ഇന്ത്യ അംഗീകരിച്ചു. അപ്പോള്‍ റഷ്യ വീണ്ടും കളിച്ചു. പല തവണ ഇതാവര്‍ത്തിച്ചു. ഈ നിലയ്ക്കാണെങ്കില്‍ കരാറില്‍ നിന്ന് പിന്മാറാന്‍ പോലും ഇന്ത്യ തയ്യാറായി. ചര്‍ച്ചകള്‍ പലതവണ നടന്നു. ഒടുവില്‍ ഏകദേശം 12000 കോടിയിലേറെ രൂപയ്ക്ക് കപ്പല്‍ വില്‍പ്പന നടത്താന്‍ ധാരണയായി. കപ്പല്‍ പൂര്‍ണ്ണമായും പൊളിച്ചു പുതിയ ഉപകരണങ്ങളും, നൂതന സാങ്കേതിക വിദ്യയും ഉള്‍ക്കൊള്ളിച്ച് പണിഞ്ഞു. അവസാന മിനുക്ക്‌ പണികളും കഴിഞ്ഞു. ഇപ്പോള്‍ ഇന്ത്യന്‍ നാവിക സേനയിലെ അംഗങ്ങള്‍ പരിശീലനം നടത്തി വരികയാണ് കപ്പലില്‍. ഔദ്യോഗികമായ കൈമാറ്റം 2012 ഡിസംബര്‍ 4 ന് നടക്കും. അതോടെ അഡ്മിറല്‍ ഘോര്‍ഷ്ക്കൊവ് ഐ.എന്‍.എസ് വിക്രമാദിത്യ എന്ന പേരില്‍ ഇന്ത്യയുടെ അഭിമാനമായിമാറും.
...................................................
 ഒരേ സമയം 24 വരെ മിഗ്- 29K വിഭാഗത്തില്‍ പെടുന്ന പോര്‍ വിമാനങ്ങളും, 10 ഹെലികോപ്ടരുകളും വഹിക്കാന്‍ ഐ.എന്‍.എസ് വിക്രമാദിത്യയ്ക്ക് കഴിയും. ആകെ 283 മീറ്റര്‍ നീളമുള്ള കപ്പലില്‍ റണ്‍ വേയുടെ നീളം 180 മീറ്റര്‍ ആണ്.

Sunday, May 23, 2010

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ലൈറ്റ് കോംപാക്റ്റ്‌ ഹെലികോപടര്‍ രാജ്യത്തിനു സമര്‍പ്പിച്ചു. EXCLUSIVE PHOTOS, part 2




ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ലൈറ്റ് കോംപാക്റ്റ്‌ ഹെലികോപടര്‍ രാജ്യത്തിനു സമര്‍പ്പിച്ചു. EXCLUSIVE PHOTOS

ബംഗലുരുവിലെ എച്.എ.എല്‍ കമ്പനിയാണ് ലൈറ്റ് കോംപാക്റ്റ്‌ ഹെലികോപടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയുടെ പക്കലുള്ള എറ്റവും പ്രഹര ശേഷിയുള്ള ഹെലികോപടറുകളില്‍ ഒന്നുകൂടിയാണ് ഇത്. പ്രതിരോധ മന്ത്രി എ.കെ ആന്റണി ചടങ്ങിനെത്തും എന്ന് നേരത്തെ പറഞ്ഞിരുന്നെങ്ങിലും മംഗലാപുരം വിമാന ദുരന്ടത്ത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം പരിപാടി റദ്ദ് ചെയ്തു.





Sunday, May 9, 2010

'യുദ്ധശക്തി' അഭ്യാസ പ്രകടനം സമാപിച്ചു

വ്യോമസേന കഴിഞ്ഞമാസം പോഖ്രാനില്‍ നടത്തിയ വായുശക്തി വ്യോമാഭ്യാസ പ്രകടനത്തിന് ശേഷം സേനയുടെ ശക്തി വെളിവാക്കുന്നതിനു കരസേന സംഘടിപ്പിച്ച 'യുദ്ധശക്തി' അഭ്യാസ പ്രകടനം സമാപിച്ചു. ഒരുമാസം നീണ്ടു നിന്ന ശക്തി പ്രകടനം പാകിസ്താന്‍ അടുത്തിടെ 50000 സൈനികരെ അണിനിരത്തി നടത്തിയ അസം-ഇ-നുല്‍ സൈനീക അഭ്യാസത്തിനുള്ള പരോക്ഷ മറുപടി കൂടിയാണ്. ഒപ്പം ഏതു വെല്ലുവിളിയും നേരിടാന്‍ കേന്ദ്ര സേനകള്‍ ഒരുക്കമാണ് എന്ന സന്ദേശവും.

പോഖ്രാനില്‍ പാക്ക് അതിര്‍ത്തിയോട് ചേര്‍ന്നാണ് കരസേന അഭ്യാസപ്രകടനങ്ങള്‍ സംഘടിപ്പിച്ചത്. കരസേനയുടെ ടാങ്കുകള്‍, മിസൈലുകള്‍, മിസൈല്‍ വേധ മിസൈലുകള്‍ തുടങ്ങി വിവിധ യുദ്ധോപകരണങ്ങള്‍ പ്രകടനത്തില്‍ അണിനിരന്നു. വ്യോമസേനാ വിമാനങ്ങളും പ്രകടനത്തില്‍ പങ്കെടത്തിരുന്നു. അയ്യായിരത്തോളം സൈനികരാണ് അഭ്യാസ പ്രകടനത്തില്‍ പങ്കെടുത്തത്. പകല്‍ യുദ്ധ പ്രകടനങ്ങള്‍ക്ക് പുറമേ സേനയുടെ രാത്രികാല ഒപ്പരേഷനുകളുടെ പ്രകടനവും യുദ്ധശക്തി അഭ്യാസത്തില്‍ ഉണ്ടായി.

Friday, May 7, 2010

ഹെര്‍കുലീസ് c130 ട്രാന്‍സ്പോര്‍ട്ട് എയര്‍ ക്രാഫ്റ്റ് ഈവര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ എത്തും.

അമേരിക്കയില്‍ നിന്ന് ഇന്ത്യ വാങ്ങിക്കുന്ന ഹെര്‍കുലീസ് c130 ട്രാന്‍സ്പോര്‍ട്ട് എയര്‍ ക്രാഫ്റ്റ് പരീക്ഷണ പറക്കലിന് തയ്യാറായി. അമേരിക്കയിലെ പ്രമുഖ വിമാന നിര്‍മ്മാതാക്കളായ ലോക്‌ഹീഡ് മാര്‍ടീനാണ് ഇന്ത്യയ്ക്കായി 6 ഹെര്‍കുലീസ് c130 ട്രാന്‍സ്പോര്‍ട്ട് എയര്‍ ക്രഫ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. അടുത്തമാസം ആദ്യം തന്നെ കപ്പലിന്റെ പരീക്ഷണ പറക്കല്‍ നടക്കും. ഈ വര്‍ഷം അവസാനത്തോടെ ഇക്കൂട്ടത്തില്‍ ആദ്യത്തെ വിമാനം ഇന്ത്യയ്ക്ക് കൈമാറും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം മധ്യത്തോടെ മുഴുവന്‍ വിമാനങ്ങളും ഇന്ത്യയ്ക്ക് കൈമാറുമെന്ന് ലോക്‌ഹീഡ് മാര്‍ട്ടീന്‍ വക്താവ് അറിയിച്ചു



ഐ.എന്‍.എസ് ചക്ര ആണവ മുങ്ങിക്കപ്പല്‍ അടുത്തമാസം അവസാനം ഇന്ത്യയിലെത്തും.

റഷ്യയില്‍ നിന്ന് ഇന്ത്യ പാട്ടത്തിനെടുക്കുന്ന ആകുള ക്ലാസില്‍ പെടുന്ന ആണവ മുങ്ങിക്കപ്പല്‍ ഐ.എന്‍.എസ് ചക്ര അടുത്ത മാസം അവസാനത്തോടെ ഇന്ത്യയില്‍ എത്തും. റഷ്യയില്‍ നിന്ന് 650 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ചിലവില്‍ പത്ത് വര്‍ഷത്തേക്ക് പാട്ട വ്യവസ്ഥയിലാണ് ഈ മുങ്ങിക്കപ്പല്‍ ഇന്ത്യ വാങ്ങിക്കുന്നത്.



Thursday, April 29, 2010

ഇന്ത്യയുടെ ആദ്യത്തെ പുതുതലമുറ പടക്കപല്‍ ഐ.എന്‍.എസ് ഷിവാലിക് കമ്മീഷന്‍ ചെയ്തു

മുംബൈയിലെ നാവിക സേന കപ്പല്‍ ശാലയില്‍ നിര്‍മാണം പൂര്‍ത്തിയായ ഈ കപ്പല്‍ ലോകത്തിലെ എറ്റവും വലിയ സ്റെല്ത് ഫ്രിഗേറ്റ് പടക്കപ്പല്‍ ആണ്.സാങ്കേതിക തികവ് കൊണ്ട് ഇന്ത്യയുടെ എറ്റവും മികച്ച കപ്പല്‍ കൂടിയാണ് ഇത്.
മുംബൈയില്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണി കപ്പല്‍ രാജ്യത്തിനു സമര്പ്പീച്ചു.